പഠിപ്പിക്കാന്‍ പണമില്ല; ഭര്‍ത്താവ് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും അടിച്ചു കൊന്നു
മക്കളുടെ വിദ്യാഭ്യാസ ചെലവ് കണ്‍െത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ഭാര്യയെയും രണ്ട് പെണ്‍ മക്കളെയും ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുകൊന്ന ശേഷം വിഷം കഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു. ആനന്ദ്പൂരിലെ കര്‍ഷകനായ രാമസുബ്ബ റെഡ്ഡിയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടത്തിയത്. ആന്ധ്രാ പ്രദേശിലെ ആനന്ദ്പുര്‍ ജില്ലയിലെ താടിപത്രിയില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.
രാമസുബ്ബ റെഡ്ഡിയുടെ മക്കളായ രണ്ട് പെണ്‍മക്കള്‍ക്കും എം.ബി.എയ്ക്ക് പ്രവേശനം ലഭിച്ചിരുന്നു. പക്ഷെ ഇവരുടെ വിദ്യാഭ്യാസ ചെലവ് നടത്താന്‍ റെഡ്ഡിക്ക് കഴിഞ്ഞിരുന്നില്ല. ഭൂമി വിറ്റ് ചെലവ് നടത്താന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും ഇതിന് റെഡ്ഡി തയ്യാറായിരുന്നുമില്ല. തുടര്‍ന്ന് ഭാര്യയുമായി വാക്ക് തര്‍ക്കത്തിലാവുകയും ഭാര്യയും മക്കളും ഉറങ്ങുന്ന സമയത്ത് മൂവരെയും അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സംഭവ ശേഷം വിഷം കഴിച്ച് പരിസരത്ത് ഗുരുതര നിലയില്‍ കണ്ട റെഡ്ഡിയെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.