ഹെലികോപ്റ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ വെടിവച്ചുകൊന്നു
ഒറിഗണ്‍: പോര്‍ട്ട്‌ലാന്റ് വിമാനത്താവളത്തിന് സമീപമുള്ള സ്വകാര്യ ഹെലിപാഡില്‍ നിന്നും ഹെലികോപ്റ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച്ച രാവിലെ 11.30 ന് ഹെലിപാഡിനു സമിപമുള്ള കമ്പി വേലിയില്‍ കയറിയാണ് ഹെലികോപ്റ്ററിനു സമീപം ഇയ്യാള്‍ എത്തിയത്.
ഇതേ സമയം ഹില്‍സ് ബൊറോ അക്കാദമിയിലെ ജീവനക്കാരന്‍ ഹെലികോപ്റ്ററിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്ത് തന്റെ കൂട്ടുകാരിയെ കാണിക്കുകയായിരുന്നു.മോഷ്ടാവ് കയ്യില്‍ കരുതിയിരുന്ന റിവോള്‍വര്‍ ഉപയോഗിച്ചു ഹെലികോപ്റ്ററിനു സമീപം ഉണ്ടായിരുന്ന രണ്ടു പേരെയും ഭീഷണിപ്പെടുത്തി മാറ്റിയതിനുശേഷം അകത്തുകയറി. അപ്പോഴേക്കും അവിടെ എത്തിയ പൊലീസ് പ്രതിയോട് പുറത്തു കടക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രതി പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ മോഷ്ടാവ് കൊല്ലപ്പെട്ടു.ഇതൊരു ഭീകരാക്രമണമാണെന്നു കരുതുന്നില്ലെന്ന് ഹില്‍സ്ബറൊ ഓഫീസര്‍ പറഞ്ഞു. പ്രതിയെ വെടിവച്ച പൊലീസ് ഓഫീസറെ ജോലിയില്‍ നിന്നും തല്‍ക്കാലം മാറ്റി നിര്‍ത്തിയിട്ടുണ്ട്. മോഷ്ടാവിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഫെഡറല്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥനും, വാഷിങ്ടന്‍ കൗണ്ടി ്രൈകം യൂണിറ്റും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.