അശ്രദ്ധയല്ല അഹങ്കാരമാണ് എല്ലാം വരുത്തിവെയ്ക്കുന്നത്
നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് അനാഥമാക്കപ്പെടുന്ന ജീവിതങ്ങളുണ്ട് ഈ ഭൂമിയില്‍. 100 പേരെ ആയിരം വാക്കു കൊണ്ട് നന്നാക്കാനുമാവില്ല. പക്ഷെ എഫിഷ്യന്‍സി എന്ന മലയാളം ഹ്രസ്വചിത്രം വിരല്‍ ചൂണ്ടുന്നത് ഇന്ന് റോഡുകളില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ ബഹുഭൂരിപക്ഷവും അശ്രദ്ധ കൊണ്ടല്ല അഹങ്കാരം കൊണ്ടാണെന്നതിലേയ്ക്കാണ്.
ജീവന്റെ വില മനസിലാക്കാതെ യുവത്വം പരക്കം പായുന്നതിനേയും അല്‍പ്പ നേരത്തെ സന്തോഷത്തിനു വേണ്ടി നാം മറ്റു പലരുടേയും സന്തോഷം തല്ലിക്കെടുക്കുകയാണെന്നും ഈ ചിത്രം അടിവരയിടുന്നു. ഗായത്രി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിഷാല്‍ വാഴപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിസാം സൂപ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്യാം പി.വി. രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ശശി ആയോളിക്കണ്ടി ആണ്.