ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ പെരുമ്പാമ്പ്

ആഗ്ര: ഇന്ത്യന്‍ വ്യോമസേനയുടെ ചെറുവിമാനത്തില്‍ പെരുമ്പാമ്പ് കയറിക്കൂടി അധികൃതരെ അങ്കലാപ്പിലാക്കി. ആഗ്ര വ്യോമതാവളത്തില്‍നിന്ന് പുറപ്പെടാനൊരുങ്ങിയ എ.എന്‍ 32 വിമാനത്തിലാണ് എട്ടടി നീളമുള്ള ‘ഇന്ത്യന്‍ റോക്ക് പൈത്തണ്‍’ എന്ന വിഭാഗത്തില്‍പെട്ട പെരുമ്പാമ്പിനെ കണ്ടെത്തിയത്.

അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പാമ്പുപിടിത്ത വിദഗ്ധര്‍ വിമാനത്തിന്റെ അടിഭാഗത്ത് പതുങ്ങിയിരുന്ന പാമ്പിനെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവില്‍ പിടികൂടി. വിഷമില്ലാത്ത വിഭാഗത്തില്‍പെട്ട പെരുമ്പാമ്പ് ആയിരുന്നു ഇത്. പാമ്പിനെ കാട്ടില്‍ കൊണ്ട് വിടാനാണ് തീരുമാനം.