നോര്‍ത്ത് കൊറിയായുടെ മിസൈല്‍ പരീക്ഷണം ബുദ്ധി ശൂന്യമെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍: തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ചു നോര്‍ത്ത് കൊറിയ വീണ്ടും ബല്ലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതിനെ ‘നോണ്‍സെന്‍സ്’ എന്നാണ് ട്രമ്പ് ട്വിറ്റര്‍ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്.
ഇന്ന് രാവിലെ(ജൂലായ് 4 ചൊവ്വാഴ്ച) നോര്‍ത്ത് കൊറിയ വിക്ഷേപിച്ച മിസ്സൈല്‍ ജപ്പാല്‍ കടലില്‍ പതിച്ചു.
ന്യൂജേഴ്‌സിയിലെ ഗോള്‍ഫ് കോഴ്‌സില്‍ വാരാന്ത്യം ചിലവഴിച്ചു വാഷിംഗ്ടണില്‍ തിരിച്ചെത്തിയ ട്രമ്പ് അതിശക്തമായ ഭാഷയിലാണ് നോര്‍ത്ത് കൊറിയന്‍ ഏകാതിപതിയെ വിമര്‍ശിച്ചത്.
സൗത്ത് കൊറിയന്‍ പ്രസിഡന്റുമായി ട്രമ്പ് കൂടികാഴ്ച നടത്തിയതിന്റെ പ്രതികാരമെന്നോണമാണ് മിസൈല്‍ വിഷേപിച്ചതെന്നാണ് കരുതപ്പെടുന്നത്.
നോര്‍ത്ത് കൊറിയാ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് അമേരിക്കയുടെ സഖ്യകക്ഷിയായ സൗത്ത് കൊറിയക്കുപോലും ഭീഷിണിയാണെന്ന് ഇരുരാജ്യങ്ങളും കഴിഞ്ഞയാഴ്ച പ്രസ്താവനയിറക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച ട്രമ്പ് നോര്‍ത്ത് കൊറിയ ക്ഷമയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.