നടിയെ ആക്രമിച്ച കേസ് പോലീസ് മഞ്ജു വാര്യരെ രഹസ്യമായി ചോദ്യംചെയ്തു എന്ന് റിപ്പോര്‍ട്ട്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യരെ പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. മംഗളം ചാനലാണ് ബ്രേക്കിങ്ങ് ന്യൂസ് ആയി ഈ വാര്‍ത്ത പുറത്തുവിട്ടത്. എഡിജിപി ബി സന്ധ്യ നേരിട്ടെത്തി മഞ്ജു വാര്യരെ ചോദ്യം ചെയ്തതെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലുവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചെങ്കിലും അവിടേക്ക് വരാന്‍ മഞ്ജു വാര്യര്‍ തയ്യാറായില്ല. തുടര്‍ന്ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയാണ് മഞ്ജു വാര്യരെ ചോദ്യം ചെയ്തത് എന്നും ചാനല്‍ പറയുന്നു.

ചോദ്യം ചെയ്യലിനോട് മഞ്ജു വാര്യര്‍ സഹകരിക്കാത്തതിനാല്‍ എഡിജിപി ബി സന്ധ്യ മഞ്ജുവിനോട് തട്ടിക്കയറിയതായും മംഗളം ബിഗ് ബ്രേക്കിംഗായി നല്‍കിയ വാര്‍ത്തയില്‍ പറയുന്നുണ്ട്. നടന്‍ ദിലീപിനെ ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിന് മുന്‍പായിരുന്നു മഞ്ജു വാര്യരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് മഞ്ജു വാര്യരെ എഡിജിപി ബി സന്ധ്യ ചോദ്യം ചെയ്തത്. അതീവരഹസ്യമായിരുന്നു ചോദ്യം ചെയ്യലെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.