ജീവന് ഭീഷണി ; തന്‍റെ മരണമൊഴി എടുക്കണം എന്ന് പള്‍സര്‍ സുനി
കൊച്ചി : പോലീസില്‍ നിന്നും താന്‍ അനുഭവിക്കുന്നത് കൊടിയ പീഡനമാണെന്നും തന്റെ മരണമൊഴി എടുക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും പള്‍സര്‍ സുനി മാധ്യമങ്ങളോട്. ക്വട്ടേഷന്‍ ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അത് വെളിപ്പെടുത്തിയതാണ് തനിക്ക് വിനയായതെന്നും അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് സുനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനാണ് ഇന്നലെ പൊലീസ് സുനിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ നടിയെ ആക്രമിച്ച കേസിലാണ് അന്വേഷണം നടക്കുന്നത് എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. അതേസമയം എന്നാല്‍ ആരാണ് ക്വട്ടേഷന്‍ നല്‍കിയത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് സുനി മറുപടിയൊന്നും നല്‍കിയില്ല. നാദിര്‍ഷയെയും ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയെയും വിളിച്ചുവെന്ന് സുനി ചോദ്യം ചെയ്യലില്‍ സമ്മതിക്കുന്നുണ്ടെങ്കിലും എങ്ങനെ ഫോണ്‍ ജയിലിലെത്തിയെന്നും ആര് എത്തിച്ചുവെന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ സുനി തയ്യാറായിട്ടില്ല.