കിടക്കപങ്കിടാന്‍ ആവശ്യപ്പെടുന്നത് പുരുഷന്മാര്‍ ; ഇന്നസെന്‍റിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിമാ കലിങ്കല്‍
കൊച്ചി : സിനിമയിലെ സ്ത്രീകളെ പറ്റിയുള്ള നടനും എം പിയുമായ ഇന്നസെന്റിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനാണ്. എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയും എന്നാണ് റിമ പറയുന്നത്. നിങ്ങള്‍ക്കുള്ള വിശേഷാധികാരങ്ങളാല്‍ അന്ധരായി പോകുന്നത് കൊണ്ടാണ് അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്നും റിമ പറഞ്ഞു.
നിങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എവിടെ നിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. പക്ഷെ ഈ ദുരവസ്ഥ ഒരു നാള്‍ മാറുക തന്നെ ചെയ്യുമെന്നും റിമ പറഞ്ഞു.സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും എന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്റിന്റെ പരാമര്‍ശമാണ് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തിയത്. ഇതിനെതിരെ റിമ തന്‍റെ ഫേസ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്.