മാതാപിതാക്കളെ കൊലപ്പെടുത്തി കിണറ്റിലിട്ടു മൂടിയ മകന്‍ അറസ്റ്റില്‍
പത്തനംതിട്ട: മകന്‍ മാതാപിതാക്കളെ കൊലപ്പെടുത്തി കിണറ്റിലിട്ട് മൂടി. പന്തളത്തിനടുത്ത് പെരുമ്പുളിക്കലില്‍ കരുമ്പാല കാഞ്ഞിരവിള വീട്ടില്‍ കെ.എം ജോണ്‍ (70) ഭാര്യ ലീലാമ്മ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്‍ മാത്യു ജോണിനെ (33) പൊലീസ് അറസ്റ്റു ചെയ്തു.
ജോണിനെയും ലീലാമ്മയെയും കുറച്ചു ദിവസങ്ങളായി കാണാതായിരുന്നു. ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ മാതാപിതാക്കള്‍ ധ്യാനത്തിന് പോയിരിക്കുകയാണെന്നായിരുന്നു മാത്യു പറഞ്ഞത്. എന്നാല്‍ മാത്യു ഇന്നു രാവിലെ വീട്ടിനടുത്തുള്ള കിണര്‍ മൂടുന്നത് കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകവിവരം ലോകം അറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ കിണറ്റിലെ മണ്ണ് നീക്കുകയാണ് ഇപ്പോള്‍.