ഭയം കൂടാതെ ജീവിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണം: മെലാനിയ ട്രമ്പ്
പി.പി. ചെറിയാന്‍
വാര്‍സൊ (പോളണ്ട്): എല്ലാ ജനങ്ങള്‍ക്കും, അവര്‍ എവിടെ താമസിക്കുന്നുവോ അവിടെ ഭയം കൂടാതെ ജീവിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണമെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രമ്പ്.
ട്രമ്പിനോടൊപ്പം പോളണ്ട് സന്ദര്‍ശനത്തിന് ജൂലായ് 6 വ്യാഴാഴ്ച എത്തിചേര്‍ന്ന മെലാനിയ വാര്‍സൊ ക്രിസിന്‍സ്‌ക്കി സ്‌ക്ക്വയറില്‍ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നവരെ അഭിസംബോധന ചോയ്ത് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ഡോണാള്‍ഡ് ട്രമ്പിനെ സദസ്സിന് പരിചയപ്പെടുത്തി.
അമേരിക്കന്‍ ജനതയുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനുമാണ് ട്രമ്പ് മുന്‍ഗണന നല്‍കുന്നതെന്ന് മെലാനിയ പറഞ്ഞു. അതിനാവശ്യമായ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
പോളിഷ് പ്രസിഡന്റ് ANDRZEJ DUDA ഭാര്യ അഏഅഠഅ ഗഛഞചഒഅഡടഋഞ തുടങ്ങിയവര്‍ ചേര്‍ന്ന് ഇരുവരേയും സ്വീകരിച്ചു. പോളിഷ് ജനത നല്‍കിയ സ്വീകരണത്തിന് പ്രസിഡന്റ് ട്രംമ്പ് കൃതജ്ഞത രേഖപ്പെടുത്തി.
തുടര്‍ന്ന് പ്രസിഡന്റ് ട്രംമ്പും, പ്രഥമ വനിതയും പോളന്റിലെ ഏറ്റവും വലിയ സയന്‍സ് സെന്റര്‍ സന്ദര്‍ശിച്ചു.