ജി എസ് ടി ; ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടും

തിരുവനന്തപുരം : ജി എസ് ടിയെ തുടര്‍ന്ന്‍ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യമറിയിച്ചത്. 13 ശതമാനം വരെയാണ് വിലവര്‍ധനവ്. ഹോട്ടല്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ധനമന്ത്രി ഇക്കാര്യമറിയിച്ചത്.എ.സി ഹോട്ടലുകളില്‍ പത്തു ശതമാനവും നോണ്‍ എ.സി റസ്‌റ്റോറന്റുകളില്‍ അഞ്ച് ശതമാനവുമായിരിക്കും വര്‍ധന. ചരക്ക് സേവന നികുതി ഉള്‍പ്പെടെ 18 ശതമാനമാണ് ഹോട്ടല്‍ ഭക്ഷണത്തിന്റെ നികുതി. നികുതി ഇളവിന്റെ ആനുകൂല്യം വ്യാപാരികള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ജി.എസ്.ടിയുടെ പേരില്‍ വ്യാപാരികള്‍ സമരത്തിനിറങ്ങരുതെന്നും മന്ത്രി പറഞ്ഞു. ബില്ലിലുള്ള തെറ്റുകള്‍ പരിഹരിക്കുക എന്നതല്ലാതി വ്യാപാരികളില്‍നിന്ന് ഒരു തരത്തിലുള്ള പിഴയും ഈടാക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി.

കേരളത്തില്‍ കോഴിയിറച്ചി ഉല്‍പാദനം വര്‍ധിപ്പിക്കണം. ഇതിനായി കുടുംബശ്രീ യൂണിറ്റുകളുടെ സഹായം തേടും. കോഴിക്കുഞ്ഞുങ്ങളും തീറ്റയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇറച്ചിക്കോഴിയ്ക്ക് 87 രൂപയാക്കി വില നിശ്ചയിച്ച നടപടികള്‍ക്കെതിരെ കോഴി വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.