നാട്ടില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പിണാറായി പോലീസിന് പ്രിയം വണ്ടിപിടുത്തം (വീഡിയോ)
നാട്ടില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ക്രമസമാധാനം ചുമതലയുള്ള കേരളാ പോലീസിന് ഏറ്റവും ഇഷ്ടം റോഡിലൂടെ ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സാധാരണക്കാരുടെ മെക്കിട്ട് കയറുന്നതാണ്. വാഹനപരിശോധന എന്ന പേരില്‍ റോഡ് സൈഡില്‍ ഒളിച്ചിരുന്നു വാഹനങ്ങളില്‍ വരുന്നവരെ പിടിച്ചു നിര്‍ത്തി അവരുടെ സമയവും കളയുക എന്നത് കേരളാ പോലീസിന്റെ മുഖ്യ വിനോദങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഹെല്‍മെറ്റ് പരിശോധനയുടെ പേരിലാണ് പോലീസ് ഈ പകല്‍ കൊള്ള നടത്തുന്നത്. അത്തരത്തില്‍ ഒരു കാരണവും ഇല്ലാതെ തന്‍റെ ബൈക്ക് തടഞ്ഞുനിര്‍ത്തിയതിന് പോലീസിനോട് കാരണം ആവശ്യപ്പെട്ട യുവാവിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ വൈറല്‍ ആയി മാറി. ആലുവാ സ്വദേശി ജിക്ക്സന്‍ ഫ്രാന്‍സിസ് ആണ് പോലീസ് നടത്തുന്ന തോന്ന്യാസത്തിനെതിരെ പരസ്യമായി പ്രതികരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കൂട്ടുകാരന്‍റെ വാഹനം കേടായി എന്നറിഞ്ഞു സഹായിക്കുവാന്‍ പോകുന്ന വഴി ആലുവ കരോത്തുകുഴി ആശുപത്രിയുടെ സമീപത്ത് വെച്ച് ഹോംഗാര്‍ഡ് ജിക്ക്സന്‍റെ ബൈക്ക് തടഞ്ഞത്. കാരണമില്ലാതെ തന്‍റെ വാഹനം തടഞ്ഞത് ചോദ്യംചെയ്ത യുവാവിനെതിരെ പോലീസ് അപമര്യാദയായി സംസാരിക്കുകയായിരുന്നു. ജിക്സന്‍ വാഹനം നിര്‍ത്തിയ ഉടന്‍ അവിടെ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് വന്നു ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ച സമയം താന്‍ തന്നെ താക്കോല്‍ ഊരിക്കോളം എന്ന് പറഞ്ഞതാണ് പോലീസിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന്‍ ഹോം ഗാര്‍ഡുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സമയം കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തുകയും യുവാവിന്‍റെ ബൈക്ക് പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. എന്തിന്‍റെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുക്കുന്നത് എന്ന് ഡിക്സനോട് കോടതിയില്‍ പോയി വണ്ടി എടുക്കുവാനാണ് പോലീസ് പറയുന്നത്. യുവാവ് വീണ്ടും വീണ്ടും ആവശ്യപ്പെട്ട സമയം ഓവര്‍ സ്പീഡ് എന്ന ന്യായവും പോലീസ് നിരത്തി. എന്നാല്‍ താന്‍ സാധാരണ വേഗതയിലാണ് വാഹനം ഓടിച്ചത് എന്ന് ജിക്ക്സന്‍ പറയുന്നു.
സംഭവം നടന്നു രണ്ടു മണിക്കൂര്‍ ആയിട്ടും പോലീസ് വാഹനം വിട്ടുകൊടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല എന്നും ജിക്ക്സന്‍ മലയാളിവിഷന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. വരുന്ന വഴികളില്‍ ക്യാമറ ഉണ്ടായിരുന്നു എന്നും താന്‍ അമിതവേഗതയിലാണോ ബൈക്ക് ഓടിച്ചത് എന്നറിയാന്‍ ക്യാമറ ദൃശ്യങ്ങള്‍ പരിശോദിക്കുവാന്‍ യുവാവ് അവശ്യപ്പെട്ടു എങ്കിലും പോലീസ് തയ്യാറായില്ല. കൂടാതെ സമയം ഇത്ര കഴിഞ്ഞിട്ടും തനിക്ക് എതിരെയുള്ള കേസ് എന്താണ് എന്നും അതുപോലെ വാഹനം വിട്ടു കൊടുക്കുവാനോ പോലീസ് തയ്യാറായിട്ടില്ല. അതുമല്ല ജിക്സന്റെ ബൈക്ക് എടുത്തുകൊണ്ട് പോയ പോലീസുകാരന്‍ ഹെല്‍മെറ്റ് വെയ്ക്കാതെയാണ് ബൈക്ക് എടുത്തുകൊണ്ടുപോയതും.