ജീവന് രക്ഷിക്കാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് സുഷമാ സ്വരാജിന് പാക്കിസ്ഥാനി യുവതിയുടെ ട്വിറ്റ്
തന്റെ ജീവന് രക്ഷിക്കാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പാക്ക് യുവതിയുടെ ട്വിറ്റ്. വായില്‍ കാന്‍സര്‍ ബാധിച്ച് ദുരിതത്തിലായ 25 വയസുകാരി ഫൈസ തന്‍വീറാണ് തന്റെ നിസഹായത പ്രകടിപ്പിച്ച് കൊണ്ട് സുഷമാസ്വരാജിന് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ എംബസി വിസ അപേക്ഷ നിരസിച്ചതോടെ കാന്‍സര്‍ ചികിത്സയ്ക്കായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ കനിവ് തേടിയത്. ഗാസിയാബാദിലെ ഇന്ദ്രപസ്ഥ ഡെന്റല്‍ കോളേജ് ആശുപത്രില്‍ പത്ത് ലക്ഷം രൂപ മുന്‍കൂര്‍ കെട്ടിവെച്ച് ചികിത്സയ്ക്കായി എത്താന്‍ പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി യുവതിയുടെ വിസ അപേക്ഷ അപ്രതീക്ഷിതമായി നിരസിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര രംഗത്തെ അഭിപ്രായ ഭിന്നതകളാണ് വിസ നിഷേധിക്കാന്‍ കാരണമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. അതേസമയം വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.