ദിലീപിന്റെ സ്ഥാപനങ്ങള്‍ക്കു നേരെ ജനരോഷം; ചാലക്കുടി ഡി സിനിമാസും ദേ പുട്ടിനും നേരെ കല്ലേറ്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ ജനങ്ങള്‍ ആക്രമണം അഴിച്ചുവിട്ടു. കോഴിക്കോടുളള ദിലീപിന്റെ ദേ പുട്ട് എന്ന റസ്റ്റോറന്റ് കല്ലെറിഞ്ഞും അടിച്ച് തകര്‍ത്തതിന് പിന്നാലെ തൃശൂര്‍ ചാലക്കുടിയിലെ ദിലീപിന്റെ തിയറ്ററിന് നേരെയും ആക്രമണം നന്നതായാണ് റിപ്പോര്‍ട്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് റസ്റ്റോറന്റ് അടിച്ചുതകര്‍ത്തതെന്നാണ് പൊലീസ് ഭാഷ്യം.

കോഴിക്കോട് ബൈപ്പാസില്‍ പുതിയറ ജയിലിനു സമീപം താരിഫ് ആര്‍ക്കേഡിലായിരുന്നു ദേ പുട്ടിന്റെ രണ്ടാമത്തെ ശാഖയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതും തല്ലിത്തകര്‍ത്തതും. ചാലക്കുടി പുഴ കൈയേറി നിര്‍മ്മിച്ചെന്ന് ആരോപണമുളള ഡി സിനിമാസിന് നേരെയാണ് രാത്രി കല്ലേറ് ഉണ്ടായത്.

അതേസമയം ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന സാധ്യത മുന്‍നിര്‍ത്തി പൊലീസ് സംരക്ഷണം നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മറികടന്നാണ് നാട്ടുകാര്‍ രോഷം അക്രമത്തിലൂടെ പുറത്തെടുക്കുകയായിരുന്നു.