പിറന്നാള്‍ ആഘോഷം: സെല്‍ഫിയില്‍ ‘ പെട്ടത് ‘ എട്ടു പേര്‍

പിറന്നാള്‍ ആഘോഷിക്കുന്നതിനായി നാഗ്പൂരിലെ വേണ നദിയിലൂടെ ബോട്ടില്‍ സഞ്ചരിച്ചിരുന്ന എട്ട് വിദ്യാര്‍ഥികളടങ്ങിയ സംഘത്തിലുണ്ടായിരുന്നവരെ ബോട്ട് മറിഞ്ഞ് കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ബോട്ടില്‍ വെച്ച് സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 6.30നാണ് ഈ ദൃശ്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വീഡിയോയും സെല്‍ഫിയും എടുക്കുന്നതിനിടെ ബോട്ട് മറിഞ്ഞതാവാമെന്നാണ് പോലീസിന്റെ കരുതുന്നത്. ബോട്ടിലെ രണ്ട് ജീവനക്കാരും ഒരു വിദ്യാര്‍ഥിയും രക്ഷപ്പെടുകയും ഒരാളുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഏഴ് പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

എട്ട് വിദ്യാര്‍ഥികളും മൂന്ന് ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്. സെള്‍ഫി ഭ്രമത്തില്‍ ബലിയാടായവരുടെ കൂട്ടത്തിലേയ്ക്കാണ് നാഗ്പൂരില്‍ നിന്നുള്ള ഈ കൂട്ടുകാരും എത്തി നില്‍ക്കുന്നത്.