ജനപ്രിയന്‍ അറസ്റ്റില്‍

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. ഗൂഢാലോചനക്കേസിലാണ് പോലീസ് ദിലീപിനെ അറസ്റ്റ്ചെയ്തത്. തിങ്കളാഴ്ച കാലത്ത് മുതല്‍ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇപ്പോൾ ആലുവ പോലീസ് ക്ലബിലാണ് ദിലീപുള്ളത്. ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ദിലീപിനെ കൂടാതെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷയെയും പോലീസ് പതിമൂന്ന് മണിക്കൂർ ചോദ്യംചെയ്തിരുന്നു. എന്നാല്‍ രണ്ടുപേരും കുറ്റങ്ങള്‍ മുഴുവന്‍ നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ ആലുവ പോലീസ് ക്ലബ്ബിലാണ് ദിലീപ് ഉള്ളത്. കുടുംബം നശിപ്പിച്ചത് അടക്കമുള്ള വ്യക്തി വൈരാഗ്യമാണ് ഇത്തരത്തില്‍ ഒരു ഗൂഢാലോചന നടത്തുവാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. ഫോണ്‍ രേഖകളാണ് താരത്തിനെ കുടുക്കുവാന്‍ പോലീസിന് സഹായകരമായത്. അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതീകരിച്ചു.