അറസ്റ്റ് ; മുഖ്യമന്ത്രിക്ക് ഏറ്റ കനത്ത തിരിച്ചടി

തിരുവനന്തപുരം : അറസ്റ്റ് മുഖ്യമന്തിക്കേറ്റ കനത്ത തിരിച്ചടി. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന ഇല്ല എന്ന് മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലും മുഖ്യമന്ത്രി ഈ നിലപാടില്‍ ഉറച്ച് നിന്നു. മാരത്തോണ്‍ ചോദ്യം ചെയ്യല്‍ നടന്ന അന്ന് തന്നെ അറസ്റ്റ് നടക്കാതെ പോയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ കൊണ്ടാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

അറസ്റ്റ് വൈകിപ്പിച്ചതിന് തൊട്ട്പിന്നാലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗൂഡാലോചന ഉണ്ടെന്ന നിലപാട് പരസ്സ്യമായി വെളിപ്പെടുത്തുകയും ചെയ്തു. ഇത് മുഖ്യമന്ത്രിയെ പ്രേതിരോധത്തിലാക്കുന്നതിനായി നടത്തിയ പ്രസ്താവനയാണെന്ന് വിലയിരുത്തപ്പെടുന്നു.

പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പുറത്തിറങ്ങി നടത്തിയ മൊഴിയും വെളിപ്പെടുത്തലും ദിലീപിന്റെ ഗൂഡാലോചനയെ പൊതുസമക്ഷത്തില്‍ കൊണ്ടുവന്ന് ദിലീപിനായി വാദിക്കുന്ന ഉന്നതരെ പ്രതോരോധത്തിലാക്കാന്‍ നടത്തിയ പോലീസ് നീക്കമായിന്നു എന്ന് വേണം കരുതാന്‍.

സിനിമാ സംഘടന അമ്മ യോഗത്തില്‍ ഇടത് സ്ഥാനാര്‍ഥികളായി മത്സരിച്ച് ജയിച്ച ഇന്നസെന്റും, മുകേഷും, ഗണേഷ് കുമാറും നടത്തിയ പ്രകടങ്ങള്‍ എല്ലാം തന്നെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലാപാട് വെളിപ്പെടുത്തുന്നതായിരുന്നു.

പോലീസിലെ ചില ഉന്നതര്‍ തന്നെ ഇടപെട്ട് കേസ് വഴിതിരിച്ച് വിടാന്‍ ശ്രമം നടന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ കര്‍ശ്ശന നിലപാടെടുത്തു എന്ന് വേണം കരുതാന്‍. ദിലീപിന്റെ അറസ്റ്റ് നടന്നെങ്കിലും രക്ഷപെടാനുള്ള വഴികള്‍ ഇത് വരെ സംരക്ഷണം തീര്‍ത്തവര്‍ തന്നെ ഒരുക്കി കൊടുക്കുമോ എന്നതാണ് ഇരയോട് അനുഭാവം പ്രകടിപ്പിച്ച ഓരോ കേരളീയനും ഉറ്റുനോക്കുന്നത്. ദിലീപിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച ഇന്നസെന്റ, മുകേഷ് , ഗണേഷ് കുമാര്‍ എന്നിവര്‍ക്ക് എതിരെ വ്യാപകമായി പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു.  വ്യാപകമായി ജനപിന്തുണ നേടിയ നര്‍സുമാരുടെ അനിശ്ചിതകാല സമരത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാര്‍ അടവാണ് ഈ അറസ്റ്റ്.