നഴ്‌സുമാരെ വെല്ലുവിളിച്ച് ഫാദര്‍ ഷാജി വാഴയില്‍ ; സംഘടിക്കാനുള്ള ശ്രമം സഭ അടിച്ചമര്‍ത്തുമെന്നും മുന്നറിയിപ്പ്
തിരുവല്ല: പുഷ്പഗിരി ആശുപത്രിയില്‍ നഴ്‌സുമാര്‍ സംഘടിക്കാന്‍ ശ്രമിച്ചാല്‍ പുറത്താക്കുമെന്നും, സഭ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും ഫാദര്‍ ഷാജി വാഴയിലിന്റെ വെല്ലുവിളി. എന്നാല്‍ അതിനെ ഏതറ്റം വരെ പോയിട്ടായാലും ചെറുക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളും അറിയിച്ചു.
ഇക്കാര്യം ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ യു.എന്‍.എ. തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. ഒന്നു ചോദിക്കട്ടേ അച്ചോ…. സഭകളും ഇങ്ങനെ സംഘടിച്ചുണ്ടായതല്ലേ? കോട്ടിട്ടായാലും ളോഹ ഇട്ടായാലും ബിസിനസ് ബിസിനസ് അല്ലാതാവില്ലല്ലോ എന്നും എഫ്ബി പോസ്റ്റില്‍ ചോദിക്കുന്നു. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് കേരളത്തില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ശക്തമായിക്കൊണ്ടിരിക്കെയാണ് ഭീഷണിയുടെ സ്വരവുമായി സഭ തന്നെ മുന്നോട്ട് വരുന്നത് എന്നതാണ് ശ്രദ്ദേയം.
എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
നഴ്‌സുമാരെ സംഘടിക്കാന്‍ അനുവദിക്കില്ലെന്ന്
തിരുവല്ല,പുഷ്പഗിരി ആശുപത്രിയില്‍ നഴ്‌സുമാര്‍ സംഘടിക്കാന്‍ സ്രമിച്ചാല്‍ പുറത്താക്കുമെന്നും,സഭ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും ഫാദര്‍ ഷാജി വാഴയില്‍ നഴ്‌സു മാരുടെ മീറ്റിങ് വിളിച്ചറിയിച്ചു,
എന്നാല്‍ സംഘടിക്കാനുള്ള അവകാശം ഓരോ പൗരനും ഉണ്ടെന്നും,അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരേ വേണമെങ്കിലും പോകുമെന്നും UNA പ്രിതിനിധികളും അറിയിച്ചു.
ഒന്നു ചോദിക്കട്ടേ അച്ചോ….
സഭകളും ഇങ്ങനെ സംഘടിച്ചുണ്ടായതല്ലേ?
കോട്ടിട്ടായാലും ളോഹ ഇട്ടായാലും ബിസിനസ് ബിസിനസ് അല്ലാതാവില്ലല്ലോ അച്ചാ.അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്കു വേണ്ടിയല്ലേ അവര്‍ സംഘടിക്കുന്നത് അതു തികച്ചും ന്യായമല്ലേ?അപ്പൊ പിന്നെന്തിനാ അവരേ ഭയപ്പെടുത്തി പിന്‍തിരിപ്പിക്കാന്‍ നോക്കുന്നേ?അവകാശങ്ങള്‍ നിഷേദിക്കാനല്ലല്ലോ അവ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനല്ലേ സഭ നിലകൊള്ളേണ്ടത്?
ലേലം എന്ന സിനിമയില്‍, മരിച്ചു പോയ നടന്‍ സോമന്‍ പറഞ്ഞ ഡയലോഗ് കേട്ട് വിശ്വാസികള്‍ പോലും കയ്യടിച്ചത് അതിന്റെ അവതരണം കൊണ്ടു മാത്രമല്ല എന്നും അത്തരത്തിലുള്ള കയ്യടികള്‍ കൂടിവരുന്നു എന്നതും എന്തേ നിങ്ങള്‍ കണ്ടില്ല എന്നു നടിക്കുന്നു.അത്തരത്തിലുള്ള കയ്യടികള്‍ നിങ്ങള്‍ ഏറ്റുവാങ്ങുമ്പോ നഷ്ടമാകുന്നത് ഓരോ വിശ്വാസിയുടെയും ആത്മാഭിമാനം കൂടിയാണ് എന്നത് എന്തേ നിങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല?