കാശ്മീരിലേയ്ക്ക് ചൈനയ്ക്ക് സൈന്യത്തെ അയക്കാനാവും; റിപ്പോര്‍ട്ട് പുറത്ത് വിട്ട് ചൈനീസ് മാധ്യമം

പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ കാശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നു ചൈനീസ് മാധ്യമത്തില്‍ റിപ്പോര്‍ട്ട്. ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്‌ലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ ചൈനയ്ക്കും ഇടപെടാമെന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ ഉള്ളത്.

ഇന്ത്യന്‍ സൈന്യം ഡോക്‌ലയില്‍ ഇടപെടുന്നത് ഭൂട്ടാനു വേണ്ടിയല്ലെന്നും ഇന്ത്യയുടെ താത്പര്യം സംരക്ഷിക്കാനാണെന്നും പത്രം പറയുന്നു. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യപാക് തര്‍ക്കം നിലനില്‍ക്കുന്ന കാശ്മീരിലേക്ക് ചൈനയ്ക്കു സൈന്യത്തെ അയക്കുവാന്‍ സാധിക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ഭൂട്ടാന്റെ നയതന്ത്രത്തില്‍ ഇടപെട്ടുകൊണ്ട് ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താത്പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.