അമ്മയും കൈവിട്ടു; പ്രഥമിക അംഗത്വം റദ്ദാക്കി, നടപടി യുവതാരങ്ങളെ ഭയന്ന്

നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വവും റദ്ദാക്കി. ട്രഷറര്‍ സ്ഥാനത്തും നിന്ന് മാറ്റി. ഇടവേള ബാബുവാണ് മാധ്യമങ്ങള്‍ക്ക് ഇതു സംബന്ധിച്ച വിശദീകരണ വാര്‍ത്ത കുറിപ്പ് നല്‍കിയത്. മറ്റുള്ള താരങ്ങള്‍ ആരും യോഗം കഴിഞ്ഞതിനു ശേഷം പ്രതികരിച്ചില്ല. മമ്മുട്ടിയുടെ വീട്ടിലാണ് യോഗം വിളിച്ചു കൂട്ടിയത്.

Read more: ആദ്യ പണി നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന്; ദിലീപിനെ പുറത്താക്കി

നടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അമ്മ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിട്ടേക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.

ദിലീപിനെതിരെ ശക്തമായ പരസ്യ പ്രതികരണങ്ങളുമായി പൃഥ്വിരാജും ആസിഫലിയും രമ്യ നമ്പീശനുമടക്കമുള്ള യുവതാരങ്ങളും രംഗത്തെത്തിയിരുന്നു. അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാടറിയിക്കും എന്ന് പൃഥ്വിരാജ് പ്രതികരിച്ചു.