ഇറച്ചിക്കോഴി സമരം പിന്‍വലിച്ചു ; വിലയില്‍ മാറ്റമില്ല 87 രൂപതന്നെ
തിരുവനന്തപുരം : ഇറച്ചിക്കോഴി വ്യാപാരികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. ഇറച്ചിക്കോഴിക്ക് 87 രൂപ നിരക്കില്‍ വില്‍പ്പന നടത്താമെന്ന് വ്യാപാരികള്‍ സമ്മതിച്ചു. അതേസമയം ഇറച്ചി മുറിച്ച് നല്‍കുന്നതിന് വ്യാപാരികള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാം എന്നും ഇനിയുള്ള വിലനിലവാരം കെപ്കോയുടെ ഈടാക്കുന്ന വില അനുസരിച്ച് നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ദിവസം മുതല്‍ പുതിയ വിലക്ക് ഇറച്ചിക്കോഴികളെ ലഭിക്കുമെന്നും വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിന് ആവശ്യമായ മൂന്നില്‍ ഒന്ന് ഇറച്ചിക്കോഴികളെ സര്‍ക്കാര്‍ ഹാച്ചറികളില്‍ ഉത്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കേരളത്തില്‍ ഏഴ് ലക്ഷം കോഴികളെ മാത്രമെ സര്‍ക്കാര്‍ ഹാച്ചറികളില്‍ ഉത്പാദിപ്പിക്കുന്നു. ഇത് ഒരുകോടിയാക്കും.