ദിലീപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ന്യൂജെന്‍ സിനിമാ താരങ്ങള്‍ ; ലക്ഷ്യം ദിലീപിന്‍റെ സ്ഥാനമെന്ന് ആരാധകര്‍

ദിലീപ് അറസ്റ്റിലായി ഒരു ദിവസം പൂര്‍ത്തിയാകുന്ന സമയം താരത്തിനു എതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ മത്സരിക്കുകയാണ് സിനിമാ ലോകം. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ഉടനെ പലരും സോഷ്യല്‍ മീഡിയയില്‍ ദിലീപിന്‍റെ മുന്‍കാല ചെയ്തികള്‍ എന്ന പേരില്‍ പഴയ സംഭവങ്ങള്‍ കുത്തിപ്പൊക്കി രംഗത്ത് വന്നുകഴിഞ്ഞു. അതുപോലെ ഒളിഞ്ഞും തെളിഞ്ഞും ദിലീപിന് എതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയാണ് സിനിമാ ലോകം. കുറച്ചു പഴയകാല താരങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ് ദിലീപ് ഇപ്പോള്‍. താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ദിലീപ് ജാമ്യേപേക്ഷയില്‍ പറയുന്നു എങ്കിലും സത്യം പുറത്തു വരാന്‍ കാത്തു നില്‍ക്കാതെ ദിലീപ് തന്നെയാണ് കുറ്റക്കാരന്‍ എന്ന് ഉറപ്പിച്ചിരിക്കുകയാണ് സിനിമാക്കാര്‍ അടക്കമുള്ള മലയാളികള്‍.ആദ്യം ദിലീപിനെ പിന്തുണച്ച മുകേഷ് പോലും ഇപ്പോ നിലപാട് മാറ്റിയിരിക്കുയാണ്.

ആസിഫ് അലി വിഷയത്തില്‍ പരസ്യമായി പൊട്ടിത്തെറിക്കുകയായിരുന്നു. അതുപോലെതന്നെയാണ് പ്രിഥ്വിരാജും. ഒരു അവസരം വന്നപ്പോള്‍ എല്ലാവരും അത് കഴിവതും മുതലാക്കുന്നു എന്ന് വേണം അനുമാനിക്കാന്‍.കാരണം കഴിഞ്ഞ കുറച്ചുകാലമായി മെഗാതാരങ്ങള്‍ കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ശക്തന്‍ ദിലീപ് തന്നെയായിരുന്നു. നടന്‍ എന്നതിലുപരി നിര്‍മ്മാതാവ്, വിതരണക്കാരന്‍, തിയറ്റര്‍ ഉടമ എന്നി സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും തന്‍റെ സാന്നിധ്യം ദിലീപ് അറിയിച്ചിരുന്നു.കൂടാതെ ദിലീപ് അഴികള്‍ക്ക് ഉള്ളിലായാല്‍ ഭാഗ്യം തെളിയുന്നത് പല യുവതാരങ്ങള്‍ക്കുമാകും. ദിലീപിന് വേണ്ടി എഴുതപ്പെട്ട കഥകള്‍ പലതും ഇനി അവര്‍ക്ക് വേണ്ടി മാറ്റി എഴുതപ്പെട്ടെക്കാം. അതുപോലെതന്നെ മലയാള സിനിമയില്‍ ദിലീപിന് എന്ന നിലയില്‍ ഒരു സ്ഥാനം ഉണ്ട് അത് ഒഴിഞ്ഞു തന്നെ കിടക്കും. ആ സ്ഥാനം ലഭിക്കാന്‍ പല യുവതാരങ്ങളും ഇപ്പോഴേ ശ്രമം തുടങ്ങി എന്നും ആക്ഷേപമുണ്ട്.അതുപോലെ സിനിമാ സമരം അടക്കമുള്ള വിഷയങ്ങളില്‍ ഇപ്പോള്‍ തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ മുന്നില്‍ നിന്നയാളും ദിലീപ് ആയിരുന്നു. അതില്‍ പല യുവതാരങ്ങള്‍ക്കും കൂടാതെ മറ്റു സംഘടനയിലെ അംഗങ്ങള്‍ക്കും കടുത്ത അതൃപ്തി ഉണ്ടായിരുന്നു.എന്നാല്‍ അമ്മ എന്ന സംഘടനയിലെ ദിലീപിന്‍റെ പിടിപാടുകള്‍ നല്ലപോലെ അറിയാവുന്ന ഇവരെല്ലാം മിണ്ടാതെയിരിക്കുകയായിരുന്നു. ന്യൂജെന്‍ സിനിമകള്‍ക്കും സിനിമാക്കാര്‍ക്കും മലയാള സിനിമ വഴി മാറിയിട്ട് കാലം കുറച്ചായി എന്നിരുന്നാലും സംഘടനാ തലത്തില്‍ ഒരു ന്യൂജെന്‍ സിനിമാക്കാരും ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.

അതിനൊക്കെ മുഖ്യകാരണക്കാരില്‍ ഒരാള്‍ ദിലീപ് ആണെന്ന് മുന്‍പേ ഇവരുടെ ഇടയില്‍ ചെറിയ സംസാരങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ അവസരം കഴിവതും മുതലാക്കി സംഘടനാപരമായി തങ്ങളെ ശക്തരാക്കുക എന്നതാണ് ഇവരുടെ ആദ്യലക്ഷ്യം. വേണ്ടി വന്നാല്‍ ഈ പേരില്‍ സംഘടനയെ പിളര്‍ത്തുവാനും ഇവര്‍ക്ക് ലക്ഷ്യമുണ്ട്. അതേസമയം ദിലീപ് നിരവധി ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് തന്റെ അറസ്‌റ്റെന്നും പരാതിക്കാരന്‍ കൂടിയാണ് താനെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രതിയുടെ വിശ്വാസയോഗ്യമല്ലാത്ത മൊഴിയിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ദിലീപ് ആരോപിക്കുന്നു. എന്ത് തന്നെയായാലും മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രശ്നങ്ങളില്‍ കൂടിയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിത ഉപാധിയായ ഈ രംഗം കുത്തഴിഞ്ഞാല്‍ സമൂഹത്തിനു തന്നെ വരുന്ന മാറ്റങ്ങള്‍ ഭീകരമായിരിക്കും.