യമനില്‍ തട്ടികൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ശ്രമം പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: 2016 ഏപ്രിലില്‍ യമനിലെ ഏദനില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ശ്രമം പുരോഗമിക്കുകയാണെന്ന് ഡല്‍ഹിയിലെത്തിയ യമന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍ മാലിക് അബ്ദുല്‍ ജലീല്‍ അല്‍മഖ്ലഫി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

സുഷമയുമായി നടത്തിയ ചര്‍ച്ചയില്‍ ഫാ. ടോമിന്റെ വിഷയം മന്ത്രി ഉന്നയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലഭ്യമായ വിവരപ്രകാരം ഫാ. ടോം ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും മോചനം സാധ്യമാക്കാനും യമന്‍ സര്‍ക്കാറിന്റെ എല്ലാ സഹായവും എപ്പോഴും ഉണ്ടെന്നും അബ്ദുല്‍ മാലിക് പറഞ്ഞു.