വംശീയ അതിക്രമങ്ങള്‍ പകുതിയിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന്
പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍: പന്ത്രണ്ട് വര്‍ഷത്തിനിടെ യു എസ്സില്‍ ഉണ്ടായ വംശീയതിക്രമങ്ങളില്‍ പകുതിയിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഫെഡറല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
2004 മുതല്‍ 2015 വരെ ഓരോ വര്‍ഷവും 250000 ലധികം വംശീയാതിക്രമങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും പകുതിയിലധികം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ബ്യൂറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പറയുന്നു.
പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലായെന്നാണ് ഇത്തരക്കാര്‍ വിശ്വസിക്കുന്നത്. വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലാതിരിക്കുന്നതാണ് ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നും പറയപ്പെടുന്നു.
ഇമ്മിഗ്രേഷന്‍ നടപടികള്‍ ട്രംമ്പ് ഭരണകൂടം കര്‍ശനമായി നടപ്പാക്കുന്നത് ഇതിന് മറ്റൊരു കാരണമായും ചൂണ്ടികാണിക്കുന്നു.
വംശീയാതിക്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് ലാറ്റിനൊ വിഭാഗവും, അതിന് പുറകില്‍ കറുത്ത വര്‍ഗ്ഗക്കാരുമാണ്. ലാറ്റിനൊ വിഭാഗത്തില്‍ ഡിപോര്‍ട്ടേഷനെ ഭയക്കുന്നവര്‍ ഇത്തരം സംഭവങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്ന ഒഹായൊ, കൊളംബസ് എന്നീ സ്ഥലങ്ങളിലാണ് ഏറ്റവും അധികം വംശീയാതിക്രമങ്ങള്‍ നടക്കുന്നത് തൊട്ടു പുറകില്‍ ഫ്ളോറിഡായും. വംളീയാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ ഉടനെ വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്ന് സിവില്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്സ് നേതാവ് വനിതാ ഗുപ്ത അഭ്യര്‍ത്ഥിച്ചു.