കൃത്യ സമയത്ത് ഗോളടിച്ച് അമ്മ മനസ് : മീനാക്ഷിയെ വിട്ടുകിട്ടാൻ മഞ്ജുവാര്യര്‍ കോടതിയിൽ…
മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മഞ്ജു വാര്യര്‍ കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതോടെ മഞ്ജു – ദിലീപ് ബന്ധത്തില്‍ പിറന്ന മകളായ മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ടായിരുന്നു. മീനാക്ഷിയുടെ സംരക്ഷണം വലിയ ചോദ്യം തന്നെയാണ്.
ഈ സാഹചര്യത്തിലാണ് നിര്‍ണായക നീക്കവുമായി മഞ്ജു വാര്യര്‍ വീണ്ടും രംഗത്തെത്തിയത്. മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലാലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്നും പറയുന്നു.
Read more: ദിലീപിനെതിരെ അമ്മ യോഗത്തില്‍ നടപടി ആവശ്യപ്പെടുമെന്ന് ആസിഫ് അലി
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരളീയ സമൂഹത്തില്‍ മഞ്ജു നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അക്രമണത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
ഏതായാലും ദിലീപ് അഴിക്കുള്ളിലേയ്ക്ക് നീങ്ങിയ സമയത്തു തന്നെയാണ് വ്യക്തമായി ചുവടുവെച്ച് മഞ്ജു വാര്യര്‍ മുന്നോട്ട് പോകുന്നത് എന്നത് ഏറെ ശ്രദ്ദേയമാണ്. സംഭവം നടന്ന ഉടനെ തന്നെ കൊച്ചിയില്‍ സിനിമ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നപ്പോള്‍ തന്നെ മഞ്ജു തന്റെ നിലപാടു വ്യക്തമാക്കുകയും വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അര്‍ഥശങ്കയക്ക് ഇട നല്‍കാതെ പറയുകയും ചെയതിരുന്നു.
വുമണ്‍ ഇന്‍ സിനിമ കളകടീവ് എന്ന സിനിമയിലെ സ്ത്രീ സംഘടനയ്ക്ക് രൂപം കൊടുക്കുന്നതിലും മഞ്ജു മുഖ്യ പങ്കു വഹിച്ചിരുന്നു. കൃത്യമായ തിരക്കഥയ്ക്കനുസരിച്ചാണ് മഞ്ജു നീങ്ങിയത് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുമായി സ്ത്രീ സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ദിലീപിനെ പോലീസ് ചോദ്യം ചെയ്തതും ഇപ്പോള്‍ റിമാന്‍ഡിലായിരിക്കുന്നതും.