സിബി മാണി കുമാരമംഗലം ഇറ്റലിയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത്
റോം: ഇറ്റലിയിലെ ഭരണകക്ഷി പാര്‍ട്ടിയുടെ റോമിലെ പ്രസിഡന്റായി മലയാളിയായ സിബി മാണി കുമാരമംഗലം തിരഞ്ഞെടുക്കപ്പെട്ടു. ഇത് ആദ്യമാണ് ഒരു വിദേശിയും ഇന്ത്യന്‍വംശജനുമായ വ്യക്തി പാര്‍ട്ടിയില്‍ ഈ സ്ഥാനത്ത് എത്തുന്നത്.
ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ തയ്യാറായിയിരിക്കുന്ന ഇറ്റലിയില്‍ ജനിച്ചു വളരുന്ന കുട്ടികള്‍ക്കുള്ള പൗരത്വ നിയമവും (IUS SOLI) രാജ്യത്തെ അഭയാര്‍ഥി പ്രശ്നവും യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വലിയ വിവാദം ആയികൊണ്ടിരിക്കുമ്പോഴാണ് വിദേശിയയായ സിബിക്ക് പാര്‍ട്ടി ഈ ഭാരിച്ച ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത് എന്ന കാര്യം ഏറെ ശ്രദ്ദേയമാണ്. പാര്‍ട്ടിയെ പടുത്തുയര്‍ത്തുക എന്നതായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതല.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ സിബി 1990ല്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥിയായാണ് റോമില്‍ എത്തിയത്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ മുന്‍ ദേശീയ പ്രവര്‍ത്തക സമിതി അംഗമായിരുന്ന സിബി ഇറ്റലിയിലെ മലയാള സംഘടനയായ അലിക്കിന്റെ പ്രസിഡന്റായും, മറ്റു പല സാമൂഹ്യ സംസാകാരിക സംഘടനകളിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സിബി മാണിക്കും ഇറ്റലിയില്‍ നിവസിക്കുന്ന വിദേശികള്‍ക്കും പ്രത്യേകിച്ച് ഇന്‍ഡ്യക്കാര്‍ക്കുള്ള മികച്ച അംഗീകാരം കൂടിയാണ് അദീഹത്തിനു ലഭിച്ച പ്രസിഡന്റ് പദവി. കൊച്ചി തറെപറമ്പില്‍ റോസ് മേരി സിനിയാണ് സിബിയുടെ ഭാര്യ. മക്കള്‍ കെവിന്‍, ലയ.