കശാപ്പ് നിരോധനത്തിന് രാജ്യവ്യാപക സ്റ്റേ; മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ വ്യാപിപ്പിച്ചു, കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് രാജ്യവ്യാപകമായി സുപ്രീംകോടതി സ്റ്റേ. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിന് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. വിജ്ഞാപനത്തില്‍ കൂടുതല്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് രാജ്യവ്യാപകമായി നിലനില്‍ക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ആശങ്കകള്‍ പരിഹരിച്ച് ഓഗസ്റ്റ് അവസാനം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനത്തിനെതിരേ നിരവധി പേര്‍ ഹര്‍ജികളുമായി സമീപിച്ചിട്ടുണ്ട്. പരാതികളെല്ലാം പരിഗണിച്ചായിരിക്കും പുതിയ വിജ്ഞാപനമെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. പുതിയ വിജ്ഞാപനത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.