ദേശിയ അവാര്‍ഡിന് പിന്നാലെ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി സുരഭി
ദേശിയ അവാര്‍ഡ് തിളക്കത്തില്‍ നില്‍ക്കുന്ന താരമായ സുരഭി വിവാഹമോചിതയായി. സുരഭിയുടെ ഭര്‍ത്താവ് വിപിന്‍ ആണ് ഇക്കാര്യം കാണിച്ച് തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇത് എന്റെ ഭാര്യ സുരഭിയോട് ഒപ്പമുള്ള അവസാന സെല്‍ഫി എന്ന് അടിക്കുറുപ്പും വിപിന്‍ ഫോട്ടോയ്ക്ക് നല്‍കിയിട്ടുണ്ട്. തങ്ങള്‍ ഇനി നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമെന്നും വിപിന്‍ പറയുന്നു. കോഴിക്കോട് കുടുംബ കോടതിയില്‍ വെച്ചാണ് സുരഭി ഭര്‍ത്താവ് വിപിന്‍ സുധാകറുമായി നിയമപരമായി പിരിഞ്ഞത്. സുരഭിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കുറച്ചുകാലമായി ഇവര്‍ പിരിഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗികമായി ബന്ധം വേര്‍പെടുത്തിയിരുന്നില്ല.
M80 മൂസ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് സുരഭി എന്ന അഭിനേത്രിയെ ലോകം ഇഷ്ടപ്പെടുന്നത്. തുടര്‍ന്ന്‍ സ്വപ്‌ന സഞ്ചാരി, തത്സമയം ഒരു പെണ്‍കുട്ടി, ഭൂമിയുടെ അവകാശികള്‍, എന്ന് നിന്റെ മൊയ്തീന്‍, ഉടോപിയയിലെ രാജാവ്, കിസ്മത്ത് തുടങ്ങി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ച സുരഭി മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുകയായിരുന്നു.