കോടതിയില്‍ എത്തിയ ദിലീപിനേയും അഭിഭാഷകനേയും കൂകിവിളിച്ച് ജനങ്ങള്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച ദിലീപിനെയും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി രാംകുമാറിനേയും കൂകിവിളിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്. ദിലീപിനെ കോടതിയില്‍ മജിസ് ട്രേറ്റിന്റെ ചേംബറിലാണ് ഹാജരാക്കുക. കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്
ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി എട്ടുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്നു തീരുമാനമെടുക്കും. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ ഇന്നു തന്നെ ഹൈക്കോടതിയെ സമീപിക്കാനാണു ദിലീപിന്റെ തീരുമാനം. എന്നാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം അതു കൊണ്ട് തന്നെ എങ്ങനെ ജാമ്യം നിഷേധിക്കാനാവും എന്നാതിനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്.