അതി ബുദ്ധി ഒടുവില്‍ കെണിയൊരുക്കി ; രക്ഷിക്കണമെന്ന് പോലീസിനു മുന്നില്‍ കൈകൂപ്പി അപേക്ഷ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന തെളിയിക്കാന്‍ പോലീസിന് സഹായമായത് ദിലീപിന്റെ തന്നെ അതിബുദ്ധി. അന്വേഷണം തന്നിലേക്ക് വരാതിരിക്കാന്‍ ദിലീപ് ചെയ്ത കാര്യങ്ങളെല്ലാം അാള്‍ക്ക് തന്നെ തിരിച്ചടിയാകുകയായിരുന്നു. ദിലീപ് വരുത്തിയ പിഴവുകള്‍ അന്വേഷണത്തില്‍ പോലീസിന് വലിയ തോതില്‍ സഹായകമാകുകയും ചെയതു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ദിലീപ് ഡി.ജി.പിക്ക് പരാതി നല്‍കിയത് തന്നെ സ്വന്തം ആദ്യമായുള്ള കുഴിതോണ്ടലായി. നല്‍കിയ പരാതിയില്‍ ഒരു തരത്തിലുള്ള വ്യക്തതയും ഉണ്ടായിരുന്നില്ല. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം ആവശ്യപ്പെടുന്നുവെന്നല്ലാതെ ആര്, എവിടെ വച്ച്, എങ്ങനെ പണം ആവശ്യപ്പെട്ടുവെന്ന് ദിലീപ് നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് ആലുവ പോലീസ് ക്ലബില്‍ വെച്ച് പോലീസ് ദിലീപിനേയും നാദിര്‍ഷയേയ്ം 13 മണിക്കൂര്‍ ചോദ്യം ചെയ്യവേ ഇക്കാര്യം പോലീസ് ആരാഞ്ഞപ്പോഴും ദിലീപിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് പോലീസിനോട് ആദ്യ ചോദ്യം ചെയ്യലില്‍ തന്നെ പറഞ്ഞു. തുടര്‍ന്ന് ഈ നിലപാടില്‍ ദിലീപ് ഉറച്ചു നിന്നു. സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി തെളിവുകള്‍ പോലീസ് നിരത്തിയതോടെ താരം സമ്മര്‍ദ്ദത്തിലകുകയായിരുന്നു.

ആദ്യ ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടപ്പോഴും ഒരു തരത്തിലുള്ള പ്രതിഷേധ സ്വരവും ദിലീപ് പ്രകടിപ്പിച്ചില്ല. കേസില്‍ പങ്കില്ലാത്ത ഒരാള്‍ അത്രമാത്രം സമയം പ്രതിഷേധിക്കാതെ ഇരിക്കില്ലെന്ന പോലീസ് നിഗമനം അന്വേഷണ സംഘത്തിന് ഗുണകരമായി. ആദ്യ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞ പല മൊഴികളിലും ഒരുപാട് വൈരുദ്ധ്യം കണ്ടതും പോലീസിന്റെ സംശയം ബലപ്പെടുത്തുകയായിരുന്നു.

പിന്നീട് മൊഴികളിലെ വൈരുദ്ധ്യം സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. സുനിയെ കസ്റ്റഡിയില്‍ കിട്ടയ ശേഷം പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയതോടെ ചിത്രം വ്യക്തമാവുകയായിരുന്നു. രണ്ടാമത് ദിലീപിനെ വിളിച്ചുവരുത്തിയപ്പോള്‍ തെളിവുകള്‍ നിരത്തിയതോടെ നടന് മറുപടിയുണ്ടായില്ല. ചോദ്യം ചെയ്യല്‍ അവസാനിച്ചതിന് പിന്നാലെ ദിലീപ് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ കൈകൂപ്പി രക്ഷിക്കണം എന്ന് അപേക്ഷിക്കുകയായിരുന്നു.

ജയിലില്‍ പോലീസ് തന്നെയാണ് സുനിക്ക് പോണ്‍ എത്തിച്ചു നല്‍കിയതെന്നും അതു വഴി ദിലീപ് സ്വകാര്യമായി ഉപയോഗിക്കുന്ന ഫോണിലേയ്ക്ക് ബന്ധപ്പെടാന്‍ ആവശ്യപ്പെടുയായിരുന്നു എന്നുമാണ് നിയമകാര്യം കൈകാര്യം ചെയ്യുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. എന്തായാലും ജനപ്രിയ നടന്റെ പൊയ്മുഖം വലിച്ചു കീറുന്നതില്‍ വളരെ വലിയ സംയമനമാണ് പോലീസ് പാലിച്ചത്. അവസാനം വരെ ദിലീപ് പ്രതിയാണെന്നോ അല്ലെന്നോ പോലീസ് വിട്ടു പറയാതിരുന്നതും പലഘട്ടങ്ങളിലും മാധ്യമങ്ങളെ വരെ വഴിതെറ്റിച്ചതും പോലീസിന്റെ ഈ തന്‍്രത്തിന്റെ ഭാഗമായി ആയിരുന്നു.