എല്ലാത്തിനും കാരണം രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അസ്വാഭാവികമായ ബന്ധമെന്ന് ദിലീപ്

താന്‍ കുറ്റം ചെയ്തിട്ടില്ല വൈരാഗ്യമുള്ളത് ഈ സ്ത്രീകളുടെ മനസ്സിലാണ്. രണ്ട് വനിതകള്‍ തമ്മിലുള്ള വിദ്വേഷത്തിന് തന്നെ പ്രതിയാക്കുകയായിരുന്നു എന്നും ദിലീപ്. പോലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തുകൊണ്ട് അഡ്വ.രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. പത്താം നമ്പറായി നല്‍കിയിട്ടുള്ള സംഭവത്തെ ആദ്യ കുറ്റപത്രം നല്‍കിയതിന് ശേഷമാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഒന്നാം നമ്പറായി പറഞ്ഞിട്ടുള്ള സംഭവം രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അസ്വാഭാവികമായ ബന്ധത്തെക്കുറിച്ചുള്ളതാണ് എന്നാല്‍ ആരാണിവര്‍ എന്ന് പറഞ്ഞിട്ടില്ല.

അതേസമയം ദിലീപിനെതിരായ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ രാം കുമാര്‍ കോടതിയല്‍ വാദിച്ചു. പോലീസിന്റെ കണ്ടെത്തലുകള്‍ അടിസ്ഥാന രഹിതമാണ്. ദിലീപിനെതിരെയുള്ള 19 തെളിവുകളെയും തള്ളണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ചെയ്തത് ദിലീപിന്റെ സഹായികളാണ്. പക്ഷെ പോലീസ് അറസ്റ്റ് ചെയ്തത് ദിലീപിനെയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഗൂഡാലോചന നടന്നതിന് തെളിവില്ലെന്നും അറസ്റ്റ് ന്യായീകരിക്കാനാകില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.