ആ മാഫിയ ദിലീപിലൊടുങ്ങില്ല ; ഇവിടെ പണിതുയര്‍ത്തിയത് നാറിയ സംസ്‌കാരത്തിന്റെ സാമ്രാജ്യമാണ്

ദിലീപ് എന്ന നടനില്‍ അവസാനിക്കുന്നതാണോ മലയാള സിനിമയിലെ മാഫിയ പ്രവര്‍ത്തനം. അതു കൊണ്ട് തന്നെയാണോ ഇപ്പോള്‍ സമസ്തമേഖലകളില്‍ നിന്നും ദിലീപ് കൂവലുകള്‍ ഏറ്റു വാങ്ങുന്നത്. യഥാര്‍ഥത്തില്‍ സിനിമാലോകത്തിന്റെ ഉള്ളറയില്‍ നടക്കുന്നതെന്താണ് ?.. അതിന് ചിലത് അറിയണം. ഇതാ..

ആരാണ് പള്‍സര്‍ സുനി ?.. ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനില്‍ (28) പള്‍സര്‍ സുനിയായത് എങ്ങനെയാണ് ?.. സ്‌കൂള്‍ പഠനകാലത്തെ ചെറിയ മോഷണങ്ങളുമായി ചുറ്റിപ്പറ്റി നടന്ന സുനി പതിനേഴാം വയസില്‍ നാടുവിട്ടു. പിന്നീട് പള്‍സറിലാണ് സുനി സ്വന്തം നാടായ പെരുമ്പാവൂരില്‍ പൊങ്ങിയത്. ഇതോടെ പള്‍സര്‍ സുനിയായി. 2006 ല്‍ ബൈക്ക് മോഷണത്തിന് എറണാകുളം കോടനാട് പോലീസ് സ്റ്റേഷനിലാണ് സുനിക്കെതിരെ ആദ്യ കേസ്.

പള്‍സറില്‍ ലൊക്കേഷനില്‍ കറങ്ങുന്ന ഡ്രൈവറെ സിനിമാക്കാരും അയാളെ പള്‍സര്‍ സുനിയെന്ന് വിളിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ചേരാനെല്ലൂരില്‍ പൈപ്പ് കമ്പനിയില്‍ ജോലി ചെയ്യവേ 50,000 രൂപ മോഷ്ടിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലായി പത്തിലധികം കേസുകളില്‍ പ്രതിയാണ്. പാലായില്‍ മുളകുപൊടി വിതറി യുവതിയുടെ മാല പൊട്ടിച്ചു. ലുക്ക് ഔട്ട് നോട്ടീസ് താഴെ.

Read Also: ദേശിയ അവാര്‍ഡിന് പിന്നാലെ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി സുരഭി

കൊച്ചിയിലെ സിനിമാ ബന്ധമുള്ള ഒരു യുവതി വഴിയാണ് സുനി സിനിമാ ലോകത്ത് എത്തിപ്പെട്ടത്. സിനിമാ നടികളുമായുള്ള ബന്ധം ഉപയോഗിച്ച് സുനിയുടെ ഭാഷയിലെ കൊച്ചിയിലെ വമ്പന്‍ സ്രാവുകളുടെ തോഴനായി മാറി. സിനിമാക്കാര്‍ക്ക് ആവശ്യത്തിന് കഞ്ചാവും മയക്കുമരുന്നും എത്തിച്ച് തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തി. തന്റെ കൂട്ടാളികളെ താമസിപ്പിക്കാനായി തമ്മനത്ത് ഒരു വീട് വാടകക്കെടുത്തു. സിനിമയിലെ പ്രമുഖരുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു. സിനിമയില്‍ സജീവമായതോടെ ആഡംബരകാറുകളിലായി നാട്ടിലെത്തി. അപ്പോള്‍ സുഹൃത്തുക്കളെ വാഹനത്തില്‍ കയറ്റി പെരുമ്പാവൂരിലൂടെ കറക്കം.

സിനിമയില്‍ ലൊക്കേഷനുകളിലേക്ക് കാറില്‍ ആര്‍ട്ടിസറ്റുകളെ എത്തിക്കലായിരുന്നു പ്രധാനപണി. മുകേഷടക്കം പ്രമുഖ നടീ നടന്‍മാരുടെ ഡ്രൈവറായി. പിന്നീട് തട്ടിപ്പിന്റെ വലിയ ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. സുനി പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു നായികയെ സമാനമായ രീതിയില്‍ ഉപദ്രവിച്ചിരുന്നു. നടിയെ ബലമായി വാഹനത്തില്‍ കയറ്റി ദേഹോപദ്രവം ഏല്‍പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നു സിനിമാലോകത്തുള്ളവര്‍തന്നെ വെളിപ്പെടുത്തിയതാണ്. നടി മേനകയെയും സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി മേനകയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ സുരേഷ്‌കുമാര്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു.

Read Also: മദ്യശാലകള്‍ക്ക് നിരോധനം: വിധി നടപ്പാക്കുന്നതില്‍ സാവകാശം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

നിര്‍മ്മാതാവ് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു അന്ന് പള്‍സര്‍ സുനി. മേനക വിഷയത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ജോണി സാഗരിക എത്തിയപ്പോള്‍ സുനിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ സ്റ്റേഷനില്‍ നിന്നും അപ്രത്യക്ഷനായി. ഇതോടെയാണ് ജോണി സാഗരിക സുനിയെ ഒഴിവാക്കിയത്. കാള്‍ ടാക്‌സി വിളിച്ചതു വഴിയാണ് ഡ്രൈവറായ സുനിയുമായി ജോണി സാഗരിക പരിചയപ്പെടുന്നത്.

പിന്നീട് സ്ഥിരം ഡ്രൈവറാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷിന്റെ ഡ്രൈവറാകുന്നത്. പിന്നീട് ഒന്നര വര്‍ഷത്തോളം കഴിഞ്ഞ് മുകേഷും ഒഴിവാക്കി. അവസാനം ലാല്‍ ക്രിയേഷനില്‍ പള്‍സര്‍ സുനി എത്തി. ന്യൂ ജനറേഷന്‍ സിനമിയുടെ അവിഭാജ്യ ഡ്രൈവറായി സുനി മാറിയതിന്റെ കാരണം ന്യൂജെന്‍ സിനിമാ ലോകത്തിന്റെ മാത്രം സീക്രട്ട് ആണ്. ഒടുവില്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുനി ജയിലിലേയ്ക്ക്.

പിന്നീട് കേസന്വേഷണം പതിയെ സിനിമയിലെ മാഫിയയ്ക്ക് നേരെ നീങ്ങി. നടന്‍ ദിലീപ് സംഭത്തില്‍ ഗൂഢാലോചന നടത്തിയതില്‍ അറസ്റ്റിലാകുകയും ചെയ്തു. എന്നാല്‍ ദിലീപ് യുഗം സിനിമയില്‍ നിന്ന് ഇല്ലാതാകുന്നതോടെ സിനിമയിലെ മാഫിയ അരങ്ങു വിടുമോ?..

Read Also: ദിലീപിനെതിരെയുള്ള മാധ്യമ വിചാരണ അല്പത്തരം ; ബോബി ചെമ്മണ്ണൂരിന്റെ വിഷയത്തില്‍ എന്തുകൊണ്ട് ആരും പ്രതികരിച്ചില്ല : നടന്‍ സിദ്ധീക്ക്

ഇല്ല എന്നു പകല്‍ പോലെ വ്യക്തം. ഇക്കാര്യം പറയുന്നതിനായി തന്നെയാണ് ആരാണ് പള്‍സര്‍ സുനിയെന്ന് വീണ്ടും വിശദീകരിച്ചത്. സിനിമാ ലോകത്ത് തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത ഡ്രൈവര്‍മാര്‍ വേറെയുമുണ്ട്. ഇന്നും ബിനാമി പേരുകളിലല്‍ പോലും അവര്‍ നിര്‍മ്മാതാക്കള്‍ വരെ ആയി വിലസുകയും ചെയ്യുന്നുണ്ട്. അത്തരത്തിലേയ്ക്കുള്ള പ്രയാണത്തില്‍ തന്നെയായിരുന്നു സുനിയും. അതില്‍ നിന്ന് തന്നെ ഒരു കാര്യം നിസംശയം പറയാം ദിലീപ് മാത്രമല്ല അതിലുപരിയായി സുനിക്ക് ചുക്കാന്‍ പിടിക്കുന്ന വലിയ ഒരു സംഘം ആളുകള്‍ ഇപ്പോഴും തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിരിപ്പുണ്ട്.

അവരുടെ ആജ്ഞാനുവര്‍ത്തികളായിട്ടു മാത്രമാണ് പള്‍സര്‍ സുനി പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഇത്രയേറെ ക്രിമിനല്‍ സ്വഭാവമുള്ള ഒരാളെ സിനിമാ അധോലോകത്തിലേയക്ക് അവര്‍ ഇര കൈയ്യും നീട്ടി സ്വീകരിക്കാന്‍ കാരണം. ഇപ്പോള്‍ എല്ലാവരും ദിലീപെന്ന നടനെ/ പ്രതിയെ തലങ്ങും വിലങ്ങും ആക്രമിക്കുകയാണ്. അവരുടെ ലക്ഷ്യം സിനിമയിലെ ആ സാമ്രാജ്യത്തിന് ഒരു പോറലുപോലുമേല്‍ക്കാതെ കാത്തു സൂക്ഷിക്കുക എന്നതു തന്നെയാണ്.

ഇനിയും സിനിമയില്‍ മാഫിയകള്‍ ശക്തി പ്രാപിക്കും അതും അധികം വൈകാതെ. നിലവിലെ സംഭവ വികാസങ്ങള്‍ ഒന്നു കെട്ടടങ്ങണമെന്നു മാത്രം. പള്‍സര്‍ സുനിമാരെ അവര്‍ക്കാവശ്യമുണ്ട്. അവരതു സൃഷ്ടിക്കുക തന്നെ ചെയ്യും കൃത്യവും വസ്തുതകള്‍ ഇഴകീറി പരിശോധിച്ചുമുള്ള അന്വേഷണമില്ലെങ്കില്‍ നാളെയും ഇതു പോലെ തന്നെ സംഭവ വികാസങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

താര രാജാക്കന്‍മാര്‍ അന്നും ഇരിക്കും തലകുനിച്ച്, കുത്തിക്കുറിച്ച്, ഒരക്ഷരം ഉരിയാടാതെ. പിന്നീട് പള്‍സര്‍മാരെ മുന്നില്‍ നിര്‍ത്തി അവര്‍ സാമ്രാജ്യം കെട്ടിപ്പടുക്കും, നാറിയ സംസ്‌കാരത്തിന്റെ സാമ്രാജ്യം.