മദ്യശാലകള്‍ക്ക് നിരോധനം: വിധി നടപ്പാക്കുന്നതില്‍ സാവകാശം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിറക്കിയ വിധി നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിന് സാവകാശം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ഇനിയും കൂടുതല്‍ സമയം നല്‍കാനാവില്ലെന്നും കേരളത്തിന്റെ ഹര്‍ജി കാലഹരണപ്പെട്ടുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം ഭൂപരിധിയുടെ കാര്യത്തില്‍ അരുണാചല്‍ പ്രദേശിനും ആന്‍ഡമാനും സുപ്രീം കോടതി ഇളവ് അനുവദിച്ചു. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ആറ് മാസത്തെ സാവകാശം ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. 500 മീറ്റര്‍ പരിധി കുറയ്ക്കണമെന്നും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ക്ക് ഇളവ് നല്‍കണമെന്നുള്ള ബാര്‍ ഉടമകളുടെ ആവശ്യം സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു.