പിഐഒ കാര്‍ഡുകള്‍ ഒസിഐയായി മാറ്റേണ്ട കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

ബര്‍ലിന്‍: പിഐഒ കാര്‍ഡുകള്‍ ഒസിഐ ആയി മാറ്റാനുള്ള അവസാന തീയതി ഈ മാസം ജൂണ്‍ 30 വരെ അവസാനിച്ചത് 2017 ഡിസംബര്‍ 31 വരെ നീട്ടി. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പൗര·ാര്‍ക്ക് 2002 സെപ്റ്റംബര്‍ 15 മുതല്‍ വിതരണം ചെയ്തു വന്നിരുന്ന പേഷ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡുകള്‍ക്ക് പുതുക്കിയ നിയമനുസരിച്ച് ആജീവനാന്ത പ്രാബല്യം ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നയത്തില്‍ വ്യതിയാനം വരുത്തി പിഐഒ കാര്‍ഡുകള്‍ ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) മാറ്റണമെന്ന് പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നു.

പിഐഒ കാര്‍ഡുകള്‍ ഒസിഐ ആയി മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് അതിന്റെ പ്രിന്റ് എടുത്ത് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളുമായി ഇന്ത്യന്‍ എംബസി ബെര്‍ലിന്‍, ഹംബൂര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, മനണിക് എന്നീ കോണ്‍സുലേറ്റുകളില്‍ സമര്‍പ്പിക്കുക. ഇതിന് 2.0 യൂറോ സര്‍വീസ് ഫീസ് നല്‍കണം. ഇന്ത്യന്‍ പൗരന്മാരെ വിവാഹം കഴിച്ച മറ്റു രാജ്യങ്ങളുടെ പൗരത്വമുള്ള ഭാര്യ-ഭര്‍ത്താവ് എന്നിവര്‍ക്ക് ഒസിഐ കാര്‍ഡുകള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സൂഷ്മ നിരീക്ഷണത്തിനുശേഷം മാത്രമായിരിക്കും ഇനി മുതല്‍ വിതരണം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

http://passport.gov.in/oci/capchaActionPIO

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍