അഭിമുഖങ്ങള്‍ സെന്‍കുമാറിനെ കുരുക്കുമോ ?… ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. സെന്‍കുമാര്‍ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡിജിപി. ലോക്‌നാഥ് ബെഹ്‌റയ്ക്കു ലഭിച്ച എട്ടു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതികളിലാണ് അന്വേഷണം വരുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. മുസ്‌ലിം സമുദായത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സെന്‍കുമാറിനെതിരായ പ്രധാന ആരോപണം.