വേള്‍ഡ് മലയാളി കൗണ്‍സില്‍ തൈക്കുടം ലൈവ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
സൂറിച്ച്: വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് കേരളപ്പിറവിയോടനുബന്ധിച്ച് നവംബര്‍ നാലിന് നടത്തുന്ന മെഗാ ഷോ തൈക്കുടം ലൈവിന് മാത്രമായി തുടങ്ങിയ വെബ്സൈറ്റ് പ്രസിഡണ്ട് ജോസ് വള്ളാടിയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടോമി തൊണ്ടാംകുഴിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. www.wmcswissthaikkudamlive.com എന്ന പേരിലാണ് ഈ വെബ്‌സൈറ്റ് അറിയപ്പെടുന്നത്.
സൂറിച്ചില്‍ വച്ച് നടത്തിയ എക്‌സിക്കുട്ടീവ് കമ്മറ്റി യോഗത്തില്‍ വച്ചാണ് വെബ്‌സൈറ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കപ്പെട്ടത്. ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ലോബല്‍ നേതാക്കളായ ജോബിന്‍സന്‍ കൊറ്റത്തില്‍, ജോര്‍ജുകുട്ടി നമ്പുശേരില്‍, പ്രൊവിന്‍സ് ഭാരവാഹികളായ ബാബു വേതാനി, ബോസ് മണിയമ്പാറയില്‍, ജോഷി പന്നാരകുന്നേല്‍, ജോണി ചിറ്റക്കാട്ട്, ജോയ് കൊച്ചാട്ട്, റോസിലി ചാത്തങ്കണ്ടം, ബാബു കാശാംകാട്ടില്‍, ആല്‍ബി ജോസഫ്, സുനില്‍ ജോസഫ്, ജോസഫ് പാറുകണ്ണില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.