നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്യും; ഖേദ പ്രകടനത്തിന് നിയമ സാധുതയില്ലെന്നും പോലീസ്

നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്യും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പുറത്തു വിട്ടസംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തുക. ഖേദപ്രകടനത്തിന് നിയമ സാധുതയില്ലെന്നും.കുറ്റം ചെയ്തതായി അജുവര്‍ഗീസ് സമ്മതിച്ചതായും പോലീസ് പറഞ്ഞു. നടന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ്. കൃത്യം നടത്തിയ ഫോണ്‍ പിടിച്ചെടുത്തു.

ശാസ്ത്രീയമായ തെളിവുകള്‍ പരിശോധിച്ച ശേഷം ഐ.പി.സി 228 (എ) വകുപ്പു പ്രകാരമാണ് നടപടിയുണ്ടാകുക. പോലീസ് വിളിപ്പിച്ചതിന്റെ ഭാഗമായി ഇന്നു രാവിലെ 11.30യോടു കൂടിയാണ് അജു കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

കളമശേരി സ്വദേശി ഗിരീഷ് ബാബു ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് നേരത്തെ മാപ്പ് ചോദിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് ഡി.ജി.പിക്ക് പരാതി ലഭിച്ചത്.