ദിലീപിനെതിരെ മാധ്യമവിചാരണ; പൊതുജനം പ്രതികരിച്ചു തുടങ്ങുന്നു, നിയമം അനുശാസിക്കുന്ന ഒന്നും ദിലീപിനു ലഭിക്കുന്നില്ലെന്നും പ്രതികരണങ്ങള്‍

നടന്‍ ദിലീപ് അറസ്റ്റിലായതിന് ശേഷമുള്ള മാധ്യമ വിചാരണകള്‍ക്ക് എതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയരുന്നു. ജനങ്ങളുടെ കൂവി വിളിക്കലുകള്‍ ചാനലുകളിലൂടെ തത്സമയം വീക്ഷിക്കുന്ന ആളുകളാണ് ഇപ്പോള്‍ സ്വരം മാറ്റി തുടങ്ങിയിരിക്കുന്നത്. കുറ്റാരോപിതനായ ദിലീപിനെ, പ്രതി എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നതിനെതിരെ പല കോണില്‍ നിന്നും ശബ്ദം ഉയര്‍ന്നു തുടങ്ങി. നടന്റെ പേര് താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്ന് നടി പ്രസ്താവനയിറക്കിയതും ഇന്നു തന്നെയാണ്.

ദിലീപിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്നു തന്നെയാണ് എല്ലാവരുടേയും പോലെ എന്റെയും ആഗ്രഹം എന്നു പറഞ്ഞാണ്. പലരും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

ഇന്ന് ജഗതി ശ്രീകുമാറിന്റെ മരുമകന്‍ ഷോണ്‍ ജോര്‍ജ്ജ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലും പറയുന്നത് ഇക്കാര്യങ്ങള്‍ തന്നെയാണ്. കോടതി വിധി വരുന്നതു  വരെ കുറ്റാരോപിതനെ കുറ്റവാളിയായി കാണരുത് എന്ന നിയമം അനുശാസിക്കുന്ന മര്യാദ പോലും ഇപ്പോള്‍ പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂര്‍ തികയും മുമ്പ് തന്നെ 1000ത്തിലധികം ആളുകളാണ് ഷോണിന്റെ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അനാവശ്യമായ രീതിയില്‍ ഒരാള്‍ ക്രൂശിക്കപ്പെടുന്നു എന്ന തലത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നു തന്നെയാണ്  മാറി വരുന്ന പ്രതികരണങ്ങള്‍  സൂചിപ്പിക്കൂന്നത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക