തെളിവെടുപ്പിനിടയിലെ കൂവിവിളിക്കലിനു പിന്നില്‍ ; ഫാന്‍സ് അസോസിയേഷനുകള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ഉള്ള നടന്‍ ദിലീപിനെ തെളിവെടുപ്പിനെത്തിച്ചിടത്തെല്ലാം കൂവിവിളിച്ചാണ് ജനം സ്വീകരിച്ചത്. എന്നാല്‍ പൊതുജനം നേരിട്ടിറങ്ങി കൂവിവിളിച്ചതല്ല ദിലീപിന് കേള്‍ക്കേണ്ടി വന്നത്. മറിച്ച് പ്രമുഖ നടന്‍മാരുടെ ഫാന്‍സുകാരാണ് ദിലീപിനെതിരെ കൂവാനായി മുന്‍പന്തിയിലെത്തിയത്.
മുന്‍പ് പല പ്രമുഖ നടന്‍മാരുടേയും ചിത്രങ്ങള്‍ തിയ്യറ്ററില്‍ കൂവി തോല്‍പ്പിച്ചതില്‍ ദിലീപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനുള്ള തിരിച്ചടിയാണ് വലിയ ജനക്കൂട്ടത്തിനിടയില്‍ വച്ച് ഇപ്പോള്‍ ദിലീപിന് നല്‍കുന്നത് എന്നാണ് താരരാജാക്കന്‍മാരുമായി ബന്ധപ്പെട്ടുകിടക്കുന്ന ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങളില്‍ ചിലര്‍ വെളിപ്പെടുത്തുന്നത്.
ദൃശ്യമാധ്യമങ്ങള്‍ വഴി ലഭ്യമാകുന്ന അറിവുകള്‍ ഉപയോഗിച്ചാണ് ദിലീപ് കടന്നു പോകുന്ന കേന്ദ്രങ്ങളിലും തെളിവെടുപ്പിന് എത്തിക്കുന്ന കേന്ദ്രങ്ങളിലുമെല്ലാം ആളുകളെ സജ്ജീകിക്കുന്നത്. അതിനനുസരിച്ച് കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ അസോസിയേഷന്‍ നേതാക്കള്‍ തന്നെ മുന്നിലുണ്ടെന്നുമാണ് വിവരങ്ങള്‍.
ദിലീപിന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അസഭ്യ വാക്കുകള്‍ക്കും ചെവി കൊടുക്കേണ്ട നിസ്സഹായാവസ്ഥ വന്നിരുന്നു. ഇത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ട് തന്നെ ജനത്തിരക്കുകളെ ഭേദിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് വഴിയൊരുക്കുന്നതിലും സഹായങ്ങള്‍ നല്‍കാനും ഫാന്‍സുകാര്‍ മുന്‍പന്തിയിലുണ്ട്. എന്നാല്‍ പിന്നാമ്പുറങ്ങളിലെ കഥ മറനീക്കി പുറത്തോട്ടു വരുന്നത് ഇപ്പോഴാണ്.