ഇത് ജനങ്ങളോടുള്ള വെല്ലുവിളി: തിങ്കളാഴ്ച്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകളുടെ ഭീഷണി
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജുമെന്റുകളുടെ ഭീഷണി. ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം നീളുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനാണ് ആശുപത്രികള്‍ അടച്ചിടാനുളള തീരുമാനം.
ഇന്നുചേര്‍ന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനാണ് ആശുപത്രികള്‍ അടച്ചിട്ട് സര്‍ക്കാരിനെയും നഴ്‌സുമാരുടെ സമരത്തെയും പ്രതിരോധത്തിലാക്കാനുളള തീരുമാനം എടുത്തത്. അടിയന്തര ഘട്ടങ്ങളില്‍ മാത്രം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുകയുളളുവെന്നാണ് മാനേജ്‌മെന്റുകള്‍ പ്രതിനിധികള്‍ അറിയിച്ചത്.