കലാഭാവന്‍ മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്ക് : സിബിഐ അന്വേഷണമാരംഭിച്ചു, പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തില്‍

കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്കുണ്ടെന്ന് ആരോപണം. റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ ഗുരുതര ആരോപണമാണ് മണിയുടെ സഹോദരന്‍ അര്‍.എല്‍.വി. രാമകൃഷ്ണന്‍. കലാഭവന്‍ മണിയുടെ മരണത്തില്‍ പിന്നില്‍ ദിലീപിന് പങ്കുണ്ടെന്ന ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തലുകള്‍ക്ക് തൊട്ടു പിന്നാലെ ആരോപണങ്ങളുമായി മണിയുടെ സഹോദരന്‍ രംഗത്തെത്തിയത് തുടര്‍ന്ന സി.ബി.ഐ. ഈ കാര്യത്തില്‍ വ്യക്തമായ അന്വേഷണം ആരംഭിച്ചു. ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്ന ആവശ്യവുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും സിബിഐയെ സമീപിച്ചിട്ടുണ്ട്.

കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയിരുന്നു. മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ ബൈജു കൊട്ടാരക്കരയെ വിളിച്ചു വരുത്തി മൊഴിയെടുത്തു.

കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീ ബൈജു കൊട്ടാരക്കരയെ ഫോണില്‍ വിളിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്നാണ് ആരോപണം. മണിയും ദിലീപും തമ്മിലുള്ള ഭൂമിയിടപാടിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു എന്നും യുവതി ഫോണില്‍ വെളിപ്പെടുത്തിയതായും ബൈജു കൊട്ടാരക്കര പറഞ്ഞു. മുഴുവന്‍ ഫോണ്‍ കോളും റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഫോണ്‍ വിളിച്ച സ്ത്രീ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ബൈജു കൊട്ടാരക്കര സിബിഐയെ അറിയിച്ചു.