കോഴിക്കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു; സ്‌കൂള്‍ വളപ്പില്‍ വെച്ചാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്

കോഴിക്കോട് കുന്ദമംഗലത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് അറിയിക്കുന്നത്. മടവൂര്‍ ഇ.എം. സ്‌കൂള്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ മജീദാണ് (13) കൊല്ലപ്പെട്ടത്.

സ്‌കൂള്‍ വളപ്പില്‍ വെച്ചാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്. സ്‌കൂളിനടുത്ത്  തന്നെ കാണപ്പെട്ടിരുന്ന വ്യക്തി, ഇന്ന് രാവിലെ 11 മണിയോടെയാണ് അബ്ദുല്‍ മജീദിെന കുത്തിയത്. ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. വയനാട് സ്വദേശിയാണ് അബ്ദുല്‍ മജീദ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിരിക്കുകയാണ്.