നഴ്‌സുമാര്‍ക്ക് എതിരെ ‘എസ്മ’ ; സമരക്കാര്‍ മനുഷ്യജീവന് വില നല്‍കണമെന്നും ഹൈക്കോടതി
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് എതിരെ ‘എസ്മ’ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സമരക്കാര്‍ മനുഷ്യജീവന് വില നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ആവശ്യ സേവനങ്ങള്‍ക്ക് ഹാജരായില്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്താക്കാമെന്ന എസെന്‍ഷ്യല്‍ സര്‍വ്വീസ് മെയിന്റനസ് ആക്ട് പ്രകാരം നടപടിയെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കി സമരം ചെയ്യുമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനാണ് ആശുപത്രികള്‍ അടച്ചിട്ട് സര്‍ക്കാരിനെയും നഴ്‌സുമാരുടെ സമരത്തെയും പ്രതിരോധത്തിലാക്കാനുളള തീരുമാനം എടുത്തത്. അടിയന്തര ഘട്ടങ്ങളില്‍ മാത്രം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുകയുളളുവെന്നാണ് മാനെജ്‌മെന്റുകള്‍ അറിയിച്ചത്.