പള്‍സറിന്റെ അഭിഭാഷകന്റെ ജാമ്യാപേക്ഷ തള്ളി ; ദൃശ്യങ്ങള്‍ പുറത്തു പോകാന്‍ പാടില്ലെന്നും സര്‍ക്കാര്‍, ഫോണ്‍ കണ്ടടെുക്കണം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടക്കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റവാളിയല്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് കോടതി പറഞ്ഞു. പ്രതീഷ് ചാക്കോയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
പക്ഷെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് കോടതി നിര്‍ദേശിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ദൃശ്യങ്ങള്‍ പുറത്ത് പോകരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ സിം കാര്‍ഡ് പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നത്. മുഖ്യപ്രതി പള്‍സര്‍ സുനി കുറ്റകൃത്യം നടത്തിയശേഷം അഭിഭാഷകനായ പ്രതീഷ് ചാക്കോയെ കണ്ടത് ദിലീപിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് പോലീസ് ഭാഷ്യം.