എന്റെ മനസ്സില്‍ എന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞു

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ഈ ഒക്ടോബറില്‍ താരജോഡികളായ സാമന്തയുടെയും നാഗചൈനത്യയുടെയും പ്രണയം സാക്ഷാത്കരിക്കപ്പെടും. ഒക്ടോബര്‍ ആറിന് ഗോവയില്‍ വെച്ചാണ് വിവാഹം. പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക എന്ന് നാഗ ചൈതന്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് വാര്‍ത്ത പുറത്തുവിട്ടത്. അതിനിടയില്‍ കരാര്‍ ചെയ്ത സിനിമകള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് ഇരുവരും.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററില്‍ ചാറ്റ് സെക്ഷനില്‍ വന്ന സാമന്തയോട് ആരാധകര്‍ക്കെല്ലാവര്‍ക്കും വിവാഹത്തെക്കുറിച്ച് മാത്രമാണ് ചോദിക്കാനുണ്ടായിരുന്നത്. ഇതേക്കുറിച്ച് സാമന്ത പറഞ്ഞതിങ്ങനെയായിരുന്നു. ‘എന്റെ മനസ്സില്‍ എന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. അതുകൊണ്ട് തന്നെവിവാഹം അടുക്കുമ്പോള്‍ ഞങ്ങളേക്കാള്‍ ആവേശവും സന്തോഷവും മറ്റുള്ളവര്‍ക്കാണ്.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായാ ചേസാവെ എന്ന ചിത്രത്തിലാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നടന്‍ നാഗാര്‍ജുനയുടെയും ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും മകനാണ് നാഗചൈതന്യ.