നടിയെ ആക്രമിച്ച കേസ്: അന്വേഷണം നിര്‍ണായകഘട്ടത്തില്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിര്‍ണായകഘട്ടത്തിലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. അതേസമയം കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ മറ്റ് പ്രതികരണങ്ങള്‍ക്കില്ലെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തിപരമായ ദൃശ്യങ്ങളെടുത്ത കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജൂലൈ 25 വരെ ദിലീപ് റിമാന്‍ഡിലായിരിക്കുമെന്നാണ് വിവരം. ആലുവ സബ് ജയിലിലേക്കാണ് ദിലീപിനെ കൊണ്ടുപോകുന്നത്.