അപ്പുണ്ണിയെവിടെ ?.. പരക്കം പാഞ്ഞ് പോലീസ്; പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചു
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പോലീസ്. ദിലീപിനേയും അപ്പുണ്ണിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. എന്നാല്‍ അപ്പുണ്ണി നിലവില്‍ ഒളിവിലാണ്. അപ്പുണ്ണിയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തേയും പോലീസ് നിയമിച്ചു.
എന്നാല്‍ പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് മുന്‍പ് സുനി മറ്റൊരു നടിയെ ആക്രമിച്ചു എന്നതിനാലാണെന്നാണ് വിവരം. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് പോലീസിന് ലഭിച്ചെങ്കിലും ഫോണ്‍ ലഭിച്ചിരുന്നില്ല. ഈ ഫോണ്‍ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ആലുവ പോലീസ് ക്ലബില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തുവെങ്കിലും ഇതുവരെ അനുകൂല മറുപടിയല്ല പോലീസിന് ലഭിച്ചിട്ടുള്ളത്.
അതേ സമയം കേസില്‍ ഇനിയും കുറേപേരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സൂചന. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന ദിലീപിനെ വൈകുന്നേരത്തോടു കൂടി പോലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ജാമ്യ കാര്യത്തില്‍ പ്രോസിക്യൂഷന്‍ വാദം എങ്ങനെയായിരിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കോടതി ഉത്തരവ്.