ഇറ്റലിയില്‍ മലയാളികളുടെ ഇടയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: പ്രശ്‌ന പരിഹാരത്തിനായി അലിക്കിന്റെ ശ്രമം
റോം: മലയാളികള്‍ നാട്ടിലേക്കു ക്യാഷ് അയക്കുന്ന സ്ഥാപനത്തിന്റെ മറവില്‍ ഇറ്റലിയില്‍ പ്രവാസി മലയാളികളുടെ ഇടയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാളായ ജോസഫ് ആലുമൂട്ടില്‍ ഉപഭോകതാക്കള്‍ നാട്ടിലേയ്ക്ക് അയക്കാന്‍ നല്‍കിയ പണം തട്ടിച്ചു കടന്നു കളഞ്ഞെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. തട്ടിപ്പില്‍ മറ്റു വ്യക്തികള്‍ക്കും പങ്കുണ്ടോ എന്നതില്‍ വ്യക്തതയില്ല.
വര്‍ഷങ്ങളായി ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ ജോസഫ് റോമിലെ മലയാളികളുടെ വിശ്വസം പിടിച്ചു പറ്റിയ വ്യക്തിയാണ്. ഇത്തരത്തില്‍ ഒരു തട്ടിപ്പു നടത്തുമെന്ന് ഉപഭോകതാക്കള്‍ ആരും വിചാരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ പലപ്പോഴും വിശ്വാസത്തിന്റെ അടിസ്ഥാനത്തത്തിലാണ് നാട്ടിലേയ്ക്ക് തുക അയക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രവാസികള്‍ നാട്ടിലേക്കു വിവിധ ആവിശ്യങ്ങള്‍ക്കായി അയക്കാന്‍ ഏല്പിച്ച തുകയും ജോസഫിനെയുമാണ് ഇപ്പോള്‍ കാണാതായിരുന്നത്.
തുക അയച്ച പലരും ദിവസങ്ങള്‍ കഴിഞ്ഞിട്ടും നാട്ടില്‍ പണം ലഭിക്കാതെ വന്നപ്പോള്‍ സ്ഥാപനം ഉടമകളിലൊരാളായ ജോസഫിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയും അതിന് സാധിക്കാതെ വന്നപ്പോള്‍ സ്ഥാപനത്തില്‍ നേരിട്ട് എത്തി. എന്നാല്‍ സ്ഥാപനം അടഞ്ഞു കിടക്കുകയായിരുന്നു.
ചതി മനസിലാക്കിയ മലയാളികള്‍ ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി തൊഴില്‍ സംഘടനായ അലിക് ഇറ്റലിയുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതാം തിയതി സ്ഥാപനത്തിന്റെ മറ്റൊരു പാര്‍ട്ണര്‍ സാബു സ്‌കറിയ, പൈസ നഷ്ട്ടപെട്ടിരിക്കുന്നവര്‍, അലിക് ഇറ്റലിയുടെ അംഗങ്ങള്‍, ഓ.ഐ.സി.സി ഭാരവാഹികള്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ അസോസിയേഷന്‍ പ്രതിധികള്‍ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു.
എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇത് വരെ ആര്‍ക്കും തന്നെ വ്യക്തത ലഭിക്കുകയോ, പണം തട്ടിച്ചെടുത്ത ജോസഫിനെക്കുറിച്ചും യാതെയൊരു വിവരവും ഇല്ലാത്തതിനാല്‍ സംഭവം ഇന്ത്യന്‍ എംബസ്സിയുടെ ശ്രദ്ധയില്‍പ്പെടുത്തതാനും, റോമിലെ വക്കിലന്മാരുടെ സഹായത്തോടെ നിയമപരമായ നീക്കം നടത്താനും പണം നഷ്ടപ്പെട്ടവര്‍ ശ്രമിക്കുകയാണ് ഇപ്പോള്‍. തട്ടിപ്പിനിരയായവര്‍ക്കു എല്ലാവിധ നിയമ സഹായങ്ങള്‍ നല്‍കുന്നതിനും, സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന് അനേഷിക്കുന്നതിന് സഹായിക്കുന്നതിനും, അതേസമയം മലയാളികളുടെ ആദ്യകാല സംഘന എന്ന നിലയില്‍ അലിക് ഇറ്റലി ശ്കതമായി നിലകൊള്ളുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.