സമരം നിര്‍ത്തിയാല്‍ ചര്‍ച്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; സമരത്തിന് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍

നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. നഴ്‌സുമാരുടെ സംഘടനായായ യു.എന്‍.എയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടും. സമരം മാറ്റിവെച്ചാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് യു.എന്‍.എ. ഭാരവാഹികളെ അറിയിച്ചു.

നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രികളില്‍ നിന്നും രോഗികളെ പറഞ്ഞുവിടുകയാണ്. ഡെങ്കിപ്പനി ബാധിച്ചവരെ അടക്കമാണ് ആശുപത്രികളില്‍ നിന്നും ഒഴിവാക്കുന്നത്. മെഡിക്കല്‍ കോളജില്‍ ഇവരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡി.എം.ഒ. നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തിന് യു.എന്‍.എ. ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് നടക്കുന്ന യു.എന്‍.എ. യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശവും ചര്‍ച്ചയാകും. തുടര്‍ന്നായിരിക്കും ഭാവി സമര പരിപാടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക. എന്നാല്‍ സമരങ്ങള്‍ നയിച്ച് നേതാവായവര്‍ തന്നെ സമരത്തിന് കൂച്ചു വിലങ്ങിട്ടിട്ടാവാം ചര്‍ച്ച എന്നു പറയുന്നതിലാണ് വിരോധാഭാസം.