നഴ്‌സുമാര്‍ സമരം നീട്ടി; മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക ക്ഷണിച്ച സാഹചര്യത്തിലാണ് തീരുമാനം

പണിമുടക്ക് നീട്ടി നഴ്‌സുമാര്‍. സമരം നിര്‍ത്തിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ യോഗം സമരം തല്‍ക്കാലം 19 വരെ നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചത്.

ബുധനാഴ്ച്ച നടക്കുന്ന ചര്‍ച്ച വരെയാണ് സമരം നീട്ടി വെയ്ക്കുന്നത്. 20000 രൂപ അടിസ്ഥാന ശമ്പളം എന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും യുഎന്‍എ അറിയിച്ചുസമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്നലെ ഹൈക്കോടതിയും വ്യക്തമാക്കിയുന്നു.